ന്യൂട്രൽ അമ്പയർമാരെ ഉടൻ തന്നെ വീണ്ടും അവതരിപ്പിക്കുമെന്ന് ഐസിസി.
മഹാമാരി മൂലം ലോകമെമ്പാടും യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ട് 2020 മുതൽ അതിഥേയ രാജ്യങ്ങളിലെ പ്രാദേശിക അമ്പയർമാരെ കളി നിയന്ത്രിക്കാൻ പ്രത്യേകമായി ഏർപ്പെടുത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ന്യൂട്രൽ അമ്പയർമാരെ ഉടൻ അവതരിപ്പിക്കുമെന്ന് ചെയർമാൻ ഗ്രേഗ് ബർക്കലേ. കോവിഡ് 19 മഹാമാരിക്കിടയിൽ നടന്ന പരമ്പരകളിൽ ഹോം അമ്പയർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകിയിരുന്ന . എന്നാൽ ഇപ്പോൾ ആ തീരുമാനം മാറ്റാൻ പോവുകയാണ് ഐ സി സി ഇപ്പോള്‍.
"കോവിഡ് കാലയളവിൽ ക്രിക്കറ്റിന് ചില നേട്ടങ്ങൾ ഇണ്ടായിരുന്നു. അതിലൊന്നായിരുന്നു പരമ്പരകളിൽ ഹോം അമ്പയർമാരെ ഉപയോഗിക്കുന്നതിനുള്ള അവസരം. ഇത് ഹോം അമ്പയർമാർക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ അനുഭവ സമ്പത്ത് കൂട്ടുവാൻ വളരെ അധികം സഹായിച്ചിരുന്നു." ബാർക്ലേ ധാക്കയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"അത് നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു.ഈ തീരുമാനം അമ്പയറിങ്ങിന്റെ അടിത്തറ വീശാലമാക്കാൻ സഹായിച്ചു.എന്നാൽ നമ്മൾ ഇപ്പോൾ കോവിഡിന്റെ ഭീഷണികൾ ഒരു പരുതിവരെ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ന്യൂട്രൽ അമ്പയറിങ്ങ് വീണ്ടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂട്രൽ അമ്പയർമാർ കളികൾ നിയന്ത്രിക്കുന്നത് നിങ്ങൾ ഇനിയും കാണും" അദ്ദേഹം കൂട്ടി ചേർത്തു
മഹാമാരി മൂലം ലോകമെമ്പാടും യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ട് 2020 മുതൽ അതിഥേയ രാജ്യങ്ങളിലെ പ്രാദേശിക അമ്പയർമാരെ കളി നിയന്ത്രിക്കാൻ പ്രത്യേകമായി ഏർപ്പെടുത്തുകയായിരുന്നു.
ഈ അടുത്ത് നടന്ന ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ടെസ്റ്റ് പരമ്പരയിൽ രണ്ട് പ്രാദേശിക അമ്പയർമാരുടെ പക്ഷാപാതപരമായ തീരുമാനത്തിനെതിരെ സന്ദർശകർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഈ ക്രമീകരണം നിശിതമായ വിമർശനങ്ങൾ നേരിട്ടിരുന്നു.ദക്ഷിണാഫ്രിക്കൻ അമ്പയർമാരായ മറെയ്‌സ് ഇറാസ്‌മസും, അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്കും നിയന്ത്രിച്ച മത്സരത്തിൽ തെറ്റായാ നിരവധി തീരുമാനങ്ങൾ മത്സര ഫലത്തെ തന്നെ ബാധിച്ചിരുന്നു. മോശം അമ്പയറിങ്ങിനെതിരെ ബംഗ്ലാദേശി ഓൾറൗണ്ടർ ശക്കിബ് അൽ ഹസ്സൻ ഉൾപ്പടെ പല പ്രമുഖരും സോഷ്യൽ മീഡിയവഴി വിമർശനം ഉന്നയിച്ചിരുന്നു.
മറ്റ് കായിക ഇനങ്ങളെ പോലെ, പ്രത്യേകിച്ച് ഫുട്ബോളിനെ പോലെ ദേശീയ ഡ്യൂട്ടിക്ക് കളിക്കാരെ വിട്ടുനല്കുന്നത് ട്വന്റി 20 ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ബന്ധമാക്കാന്‍ സംഘടനയ്ക്ക് പദ്ധതിയില്ലെന്ന് ഐസിസി ചെയര്മാന് ബാർക്ലേ കൂട്ടിച്ചേര്‍ത്തു.